10:42 PM
Cinemaye Koovi tholpikkunnavar
kerala friend
മലയാളം സിനിമ ഇന്ത്യന്‍ സിനിമക്ക് ഒരു പാട് നല്ല സിനിമകള്‍ സംഭാവന ചെയ്തു എന്നത് അന്നും ഇന്നും ഒരു വസ്തുതയാണ്, നീലക്കുയില്‍, ന്യൂസ്പേപ്പര്‍ ബോയ്, ചെമ്മീന്‍ തുടങ്ങി ഇന്ന് കുട്ടിസ്രാങ്ക് വരെ എത്തി നില്‍ക്കുന്നു മലയാള സിനിമയുടെ മഹത്വം.
ഇതിനിടയില്‍ വളര്‍ന്നും തളര്‍ന്നും കിടക്കുന്ന സൂപ്പര്‍ താരങ്ങളും, കൊച്ചു സൂപ്പര്‍ താരങ്ങളും അവരുടെ വാണിജ്യ സിനിമകളും ഫാന്‍സ് എന്ന് പറയുന്ന അടിയാളന്‍മാരും മലയാള സിനിമയെ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷരികരില്‍ നിന്നും അകറ്റി എന്നത് ഒരു നഗ്ന സത്യമാണ്, പ്രത്യേകിച്ച് കുടുംബപ്രേക്ഷകര്‍ ഇന്ന് സിനിമാ തീയെറ്ററില്‍ വരുമ്പോള്‍ രണ്ടു തവണ ആലോചിക്കും എന്ന കാര്യം ഉറപ്പാണ്
ഏറ്റവും ഒടുവിലത്തെ ഉദാഹരണം പ്രിത്വിരാജ് അഭിനയിച്ച് അമല്‍ നീരദ് എന്ന യുവസംവിധായകന്‍ സംവിധാനം ചെയ്ത അന്‍വര്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ കൂവല്‍ തൊഴിലാളികള്‍ (രണ്ടു കാലുകളുള്ള കുറുക്കന്‍മാര്‍) തിയറ്റെറും പരിസരവും കൈയ്യടുക്കുന്നതാണ് കേരളത്തിലുടനീളം കാണുന്നത്. ഒരാളുടെ സിനിമ മറ്റൊരാളുടെ ഫാന്സുകള്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യം ആദ്യമൊക്കെ അവിശ്വസിനീയമായി തോന്നിയെങ്കുലും ഇപ്പോള്‍ ഇതൊരു യാഥാര്‍ത്ഥ്യം ആണെന്ന് തീര്‍ച്ചയാണ്. കൂവല്‍ തൊഴിലളികള്‍ സിനിമയെ അഥവാ തീയറ്ററിനുള്ളില്‍ മാത്രമല്ല സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെയും നേര്‍ക്ക് കൂവി വിളിക്കുന്നു എന്ന കാര്യം ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാം.
ഈ പ്രവണത അവസാനിച്ചില്ലെങ്കില്‍ മലയാള സിനിമയെ ഇത്തരം കൂലികളും അവരെ പറഞ്ഞു വിടുന്നവരും കൂടി കെട്ടുകെട്ടിക്കും എന്ന് ഉറപ്പാണ്. ഇവരെ പണം കൊടുത്ത് പറഞ്ഞു വിടുന്ന നാണംകെട്ട വര്‍ഗ്ഗത്തെ ഒറ്റപ്പെടുത്തുക തന്നെ വേണം