10:17 PM

(0) Comments

Pachakavithakal ezhuthumpozhum njan Pachayayirinnilla.......!!!!!

kerala friend





'അളക്കാനാവാത്ത സ്നേഹവും പ്രണയവും കലഹവും തെറികളുമായി
അലഞ്ഞെത്തി , കവിയെ കണ്കെട്ടിലൂടെ  മറച്ചു പിടിച്ച് കവിത മാത്രമായി ,
മുഷിഞ്ഞ ബാഗിലെ ഏറ്റവും പുതിയ പുസ്തകങ്ങള്കീറകടലാസിനടിയിലേക്കും
നൂറു രൂപ നോട്ടുകള്ഷര്ട്ടിന്റെ മടക്കുകളിലെക്കും ഒളിച്ചു വെച്ച് ,
സദാ കൂടെ നടക്കുന്ന സകല അസുഖങ്ങളോടും ഒരു പൊട്ടന്ചിരി ചിരിച്ച്
പത്തു രൂപക്കോ , ഒരു പിടി ചോറിനോ , ഒരിറ്റു സ്നേഹത്തിനോ യാചിച്
ഇനിയാരും മുന്നിലെത്തില്ല
ചിണുങ്ങി പിണങ്ങി മാന്തി പറിച് പൊടുന്നനെ എന്തും പറയുന്ന ,എന്തും ചെയ്യുന്ന ഏറ്റവും
അപകടകാരിയായ  പച്ച മനുഷ്യനെ ഇനിയാരും ഭയപ്പെടെണ്ടതില്ല
പക്ഷേ ആര്ക്കും എപ്പോള്വേണമെങ്കിലും ആട്ടി പുറത്താക്കുകയോ
തിരിച്ചു വിളിക്കുകയോ ചെയ്യാവുന്ന അയ്യപ്പേട്ടനില്‍  നിന്നോ അടുക്കു തെറ്റി
അസഹാനീയമാകുന്ന സ്നേഹത്തില്നിന്നോ
ഇനിയാര്ക്കും സ്വയം രക്ഷപ്പെടാനാവില്ല !!
Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget