5:30 AM

(0) Comments

Servo Coming with 660 CC

kerala friend




Servo Coming with 660 CC


തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമേ നമ്മുടെ മാരുതിക്കുള്ളൂ. മാന്ദ്യം മാന്ദ്യം എന്നുള്ള വിലാപത്തിനൊടുവില്‍ ആഗോള ഭീമന്മാരെല്ലാം കെട്ടും പൂട്ടിയിരുന്നപ്പോഴും നമ്മുടെ സ്വന്തം വായുഭഗവാന് ഒരു കൂസലുമില്ലായിരുന്നു. സ്വിഫ്റ്റും ആള്‍ട്ടോയും റിറ്റ്‌സുമെല്ലാം ചൂടപ്പംപോലെ വിറ്റ് ലാവിഷായിരിക്കുകയായിരുന്നു അവര്‍. മാന്ദ്യകാലത്ത് ജനറല്‍ മോട്ടോഴ്‌സിനെപ്പോലുള്ളവര്‍ സ്വന്തം വസ്തുവകകള്‍ പണയപ്പെടുത്തുമ്പോള്‍ ഇങ്ങ് ഇന്ത്യന്‍മണ്ണില്‍ വാഹനവില്‍പ്പന കുതിച്ചുകയറി.

Maruthi Servo

മാരുതിയുടെ വിജയമന്ത്രം ഒന്നുമാത്രമായിരുന്നു. സാധാരണക്കാരോട് കണ്ടറിഞ്ഞ് നില്‍ക്കുക. ഇന്ത്യയുടെ ഭാവി ഗ്രാമങ്ങളിലാണെന്ന് മുന്‍പേ പ്രവചിച്ച നേതാക്കളുടെ നാട്ടില്‍ അതേരീതിയില്‍ തന്നെയായിരുന്നു നെഞ്ചിനടിയില്‍ ജാപ്പനീസ് സാങ്കേതികത ഒളിപ്പിച്ച് വെച്ച മാരുതിയുടെ പടപ്പുറപ്പാട്. ടാറ്റക്കാര്‍ കണ്ടെത്തുന്നതിന് മുമ്പുതന്നെ ഇന്ത്യയിലെ കോടിക്കണക്കിനുള്ള സാധാരണക്കാരന് വേണ്ടി കുഞ്ഞുകാറുമായി അവര്‍ വന്നു. 800 സി.സി. ആണെങ്കിലും എല്ലാം തികഞ്ഞൊരു കാറായിരുന്നു അത്.

പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. പിന്നെ വന്നു ആള്‍ട്ടോ, എന്‍ജിനില്‍ ചിലപൊടിക്കൈകള്‍ നടത്തി മൊത്തമായൊന്നു മിനുക്കിയപ്പോള്‍ അതും സൂപ്പര്‍ ഹിറ്റ്. പിന്നീട് വാഗണ്‍ ആര്‍, സ്വിഫ്റ്റ്, റിറ്റ്‌സ്, എ സ്റ്റാര്‍ ഇങ്ങനെ പോയി സാധാരണക്കാരന്റെ വാഹന നിര. ഇത്രയൊക്കെ കളിച്ചെങ്കിലും വലിയൊരു ആഡംബര കാറിന്റെയടുത്തേക്ക് മാരുതി കടന്നുചെന്നില്ല, ആകെ ചെന്നത് എസ്റ്റീമുമായി പിന്നെ ഒരു എസ് എക്‌സ് ഫോറും സ്വിഫ്റ്റിന് വാലുവെച്ച ഡിസയറിലും മാത്രം. അതില്‍ കൈ പൊള്ളിയില്ലെന്നേയുള്ളൂ. അതുകൊണ്ട് പിന്നീട് വലിയ ശ്രദ്ധ ഈ വിഭാഗത്തില്‍ കമ്പനി നല്‍കിയില്ല.

കാരണമുണ്ട്, ഇക്കാലമായപ്പോഴേക്കും ഭീമന്‍മാര്‍ തങ്ങളുടെ ആഡംബര കാറുകളുമായി എത്തിയിരുന്നു. മാരുതി പിന്നേയും ശ്രദ്ധ കേന്ദ്രീകരിച്ചത് ചെറുകാറുകളില്‍ തന്നെ. അതിനിടയ്ക്കാണ് എവിടെയാണ് വിപണിയെന്ന് ഇന്ത്യയില്‍ തിളച്ചുമറിഞ്ഞിരുന്ന മറ്റ് കമ്പനികള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ചെറുകാറുകളുടെ കുത്തൊഴുക്കുമായി ഹ്യുണ്ടായിയും വോക്‌സ്‌വാഗണും ഫോര്‍ഡും ഷെവര്‍ലേയുമൊക്കെ എത്തി. എങ്കിലും ഇവര്‍ക്കൊക്കെ അടിപതറിയത് ആള്‍ട്ടോയ്ക്ക് മുന്നിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആള്‍ട്ടോയ്ക്ക് ബദലിനായി ഹ്യുണ്ടായിയും മഹീന്ദ്രയും മറ്റും ശ്രമം തുടങ്ങിയ വാര്‍ത്തയറിഞ്ഞായിരിക്കാം മാരുതി വീണ്ടും പുതിയൊരു വിപ്ലവത്തിനുള്ള ശ്രമത്തിലാണ്. ടാറ്റായുടെ നാനോ ക്ലച്ച് പിടിച്ച ഇന്ത്യന്‍ വിപണിയില്‍ അതിന് മുകളിലും മാരുതിയുടെ എണ്ണൂറ് സി.സി.ക്കും ഇടയിലാണ് പുതിയ ആളെ മാരുതി ഇറക്കുന്നത്. 0.7 ലിറ്റര്‍ 660 സി.സി. പെട്രോള്‍ എന്‍ജിനുമായി സെര്‍വോ എന്ന ഓമനപ്പേരിലാണ് പുതിയ കുഞ്ഞ് വരുന്നത്. രൂപവും ഭാവവുമൊക്കെ അച്ഛനായ സുസുക്കിയുടെ സെര്‍വോയുടെ തന്നെയാണ്. ഇവന്‍ ഇപ്പോള്‍ ജപ്പാനിലെ റോഡുകളില്‍ പാഞ്ഞുനടക്കുന്നു.



660cc engine

സുസുക്കിയുടെ നവീന വേരിയബിള്‍ വാല്‍വ് ടൈമിങ് സാങ്കേതിക വിദ്യയുമായാണ് സെര്‍വോ വരുന്നത്. അതുകൊണ്ടു തന്നെ 660 എന്നത് ഛെ എന്ന് പറയാന്‍ വരട്ടെ. അറുപത് ബി എച്ച് പിയും 64 എന്‍.എം.കൂടിയ ടോര്‍ക്കും നല്‍കാന്‍ കഴിയുന്നതാണിത്. അതിനാല്‍പിക്കപ്പിലൊന്നും ഒരു കുറച്ചിലും തോന്നിക്കില്ലത്രെ.

ഫോര്‍ സ്​പീഡ് മാന്വല്‍ ട്രാന്‍സ്മിഷനായിരിക്കും ഇത്. എന്തൊക്കെയായാലും മൈലേജ് എത്ര എന്ന ചോദ്യത്തിന് ഉത്തരം ഞെട്ടിക്കുന്നതായിരിക്കും. 20 മുതല്‍ 24 വരെ കണ്ണുംപൂട്ടി കിട്ടും എന്നാണ് കമ്പനിയുടെ വാഗ്ദാനം. ജപ്പാനിലോടുന്ന അതേ വിയുടെ ഇന്റീരിയര്‍ സൗന്ദര്യമോ, ഗുണമോ ഇന്ത്യന്‍ സെര്‍വോയ്ക്ക് പ്രതീക്ഷിക്കരുതെന്ന് കമ്പനി തന്നെ പറയുന്നു. കാഴ്ചയ്ക്ക് ജപ്പാന്‍ സെര്‍വോയുടെ സൗന്ദര്യം പകര്‍ത്തി വെക്കുകയാണ്. മാരുതിയുടെ ഇതുവരെ ഇറങ്ങിയ കാറുകളില്‍ ഏറ്റവും സൗന്ദര്യമേറിയതായിരിക്കും ഇത്. മുന്നിലെ ഗ്രില്ലുകളും കണ്ണെഴുതിയതുപോലെയുള്ള ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പും എയര്‍വിന്റോയുമെല്ലാം മാരുതിക്ക് ഇതുവരെ കാണാത്തൊരു രൂപമാണ് നല്‍കുന്നത്. ത്രീസ്‌പോക്ക് സ്റ്റിയറിങ്ങില്‍ മാറ്റമൊന്നുമുണ്ടാവില്ല.

എന്നാല്‍ ഷോക്ക് അബ്‌സോര്‍ബറുകളിലും ബ്രേക്കിലും മാറ്റമുണ്ടാവും. ഡിസ്‌ക്ക്, ഡ്രം ബ്രേക്കുകള്‍ തന്നെയാകും. വിലയുടെ കാര്യം വെച്ചു നോക്കുമ്പോള്‍ എ ബി എസിനെ പ്രതീക്ഷിക്കാനുമാവില്ല. വിലയുടെ കാര്യത്തില്‍ നാനോയ്ക്ക് മുകളിലും ആള്‍ട്ടോയ്ക്ക് താഴെയുമായിരിക്കുമെന്നാണ് കരുതുന്നത്. എന്തായാലും കുത്തകയായിരുന്ന എണ്ണൂറ് സി.സി.യിലേക്ക് മറ്റ് കമ്പനികള്‍ കടന്നുവരുമ്പോള്‍ മാരുതിയുടെ പുതിയ നീക്കം വിജയിക്കുമോ എന്ന് അറിയണം.



Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget