5:49 AM

(0) Comments

Malayalam email: Tips to escape from elephant

kerala friend




Malayalam email: Tips to escape from elephant


ഐതിഹ്യമാല രചിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ കഥാപരമ്പരയിലെ കഥകളോരോന്നും അവസാനിപ്പിച്ചിരുന്നത് ഒരു ആനക്കഥയോടെയാണ്. എന്നില്‍ സംഭ്രമം നിറയ്ക്കുകയും ഭാവനയുടെ ചക്രവാകങ്ങള്‍ വികസിപ്പിക്കുകയും ചെയ്ത മഹാനായ ആ കഥാകാരനോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍, ഈ പരമ്പരയും ആനക്കഥയോടെ അവസാനിപ്പിക്കാനാണ് ഞാനുദ്ദേശിക്കുന്നത്.

കൊതുകിനെ കൊല്ലാന്‍ കൂടം വേണോ ? എന്തെങ്കിലും ചര്‍ച്ച ചെയ്യുമ്പോഴെല്ലാം എന്റെ സുഹൃത്ത് അനില്‍ കുമാര്‍ എടുത്തുചോദിക്കാറുണ്ട്. ആനകളില്‍ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് എഴുതാന്‍ ആലോചിച്ചപ്പോള്‍ മനസ്സില്‍ വന്നത് ആ ചോദ്യമാണ്. രക്ഷാപ്രശ്‌നങ്ങളെ കുറിച്ചുള്ള പരമ്പരയില്‍ ആനക്കാര്യം ചേര്‍ക്കുന്നത് കാര്യത്തിന്റെ ഗൗരവം കെടുത്തുമോ ? ആളുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന അലഞ്ഞുതിരിയുന്ന പട്ടികളില്ലേ, അവയെക്കുറിച്ചെഴുതേണ്ടേ ? എന്തുകൊണ്ട് പാമ്പുകളെ വിട്ടുകളയുന്നു ? ഈ നിലയ്ക്ക പോയാല്‍ കൊതുകുകടിയെക്കുറിച്ചെഴുതെണമെന്ന് ആവശ്യപ്പെട്ടാലോ ?

elephant

എന്തായാലും, ആന കേരളത്തിലൊരു പ്രശ്‌നം തന്നെയാണ്. മാസത്തിലൊരിക്കലെങ്കിലും, ക്ഷേത്രത്തിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ ആന അക്രമാസക്തനായെന്നും ആളെക്കൊന്നെന്നുമുള്ള വാര്‍ത്തകള്‍ വരാറുണ്ട്. ഒരു സചിത്ര ലേഖനം എഴുതാന്‍ മാത്രം വലിയ ഒന്നായി കലാകൗമുദി മാഗസിന്‍ ഈ പ്രശ്‌നത്തെ കണ്ടു. ഓരോ ആള്‍ ആനയുടെ ആക്രമണത്തില്‍ മരിക്കുമ്പോഴും അനേകമാളുകള്‍ക്ക് അതിന്റെ ഞെട്ടിക്കുന്ന ഓര്‍മകളുമായി ജീവിക്കേണ്ടി വരുന്നു. 1958 ല്‍ എന്റെ രണ്ട് സഹോദരിമാരെയും കൂട്ടി ശബരിമലയ്ക്ക പോയ അച്ഛന്‍ മദം പൊട്ടിയ ആനയുണ്ടാക്കിയ പരിഭ്രമത്തില്‍ പെട്ടുപോയിരുന്നു. അച്ഛനോ സഹോദരിമാര്‍ക്കോ ഒന്നും പറ്റിയിരുന്നില്ല. അവര്‍ ആ ആനയെ കണ്ടിരുന്നോ എന്നുമുറപ്പില്ല.( ഹരിശ്രീ അശോകന്‍ സിനിമയില്‍ പറഞ്ഞതുപോലെ കാടനങ്ങുന്നതും കണ്ടു, കരിയില ഇളകുന്നതും കണ്ടു) പക്ഷേ അച്ഛന്‍ പിന്നീട് അങ്ങോട്ട പോയില്ല. ഞങ്ങളെ 25 കൊല്ലത്തേക്ക് പോകാനനുവദിച്ചുമില്ല. ആന നിസ്സാരമായ പ്രതികരണമല്ല ഉണ്ടാക്കുന്നത്.


കുറെ തലമുറകളായെങ്കിലും കേരളീയര്‍ക്ക് ആനയോട് ആദരവാണ്. പല രാജ്യങ്ങളിലും ആനയുണ്ടെങ്കിലും പലേടത്തും ഇങ്ങനെ ആനയെ മെരുക്കാറില്ല. തായ്‌ലാന്‍ഡിലും ശ്രീലങ്കയിലും ഇതുപോലെ മെരുക്കാറുണ്ടെങ്കിലും അവിടെയൊന്നും നമ്മുടെ നാട്ടിലെപ്പോലെ ആന പൊതുജീവിതത്തിന്റെ ഭാഗമാകാറില്ല. ആനകള്‍ ഐതിഹാസിക കഥാപാത്രങ്ങളായി പേരും പെരുമയും നേടുന്ന നാട് വേറെ ഉണ്ടോ എന്നും ' ഗുരുവായൂര്‍ കേശവനെ'പ്പോലെ ഒരാനയുടെ ഓര്‍മ അനശ്വരമാക്കുന്നതിന് ഏതെങ്കിലും നാട്ടില്‍ സിനിമ നിര്‍മിക്കപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.

അച്ഛനില്‍ നിന്ന് കഥകള്‍ കേട്ട് വളര്‍ന്നൊരു മലയാളിയാണ് ഞാന്‍. കഥ വായിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ ഐതിഹ്യമാലയിലെ കഥകളെല്ലാം ഞാന്‍ കേട്ടറിഞ്ഞിരുന്നു. മംഗലാംകുന്ന് ഗണപതിയുടെയും പാറമേക്കാവ് പരമേശ്വരന്റെയും കഥകള്‍ ഇക്കൂട്ടത്തില്‍ പെടും. മലയാളിരക്തം ഉള്ളിലുള്ള എനിക്ക് ആനയെ ഒരു സുന്ദരമൃഗമായേ കാണാനൊക്കൂ, അവ വെറുതെ നില്‍ക്കുന്നതും തിന്നുന്നതുമെല്ലാം ഞാനും നോക്കിനില്‍ക്കാറുണ്ട്. പുന്നത്തൂര്‍കോട്ടയിലുള്ള അമ്പതിലേറെ ആനകളെ കാണാനാണ് സത്യമായും ഞാന്‍ ഗുരുവായൂരില്‍ പോകാറുള്ളത്. കഴിഞ്ഞ തവണ പോയപ്പോള്‍ സുരേഷ് ഗോപി നടയിരുത്തിയ കൊച്ചുവികൃതിയായ സുന്ദരക്കുട്ടനെ കാണാനായി.

എന്റെ കുട്ടിക്കാലത്ത് ആനകളെക്കൊണ്ട് രണ്ട് പ്രയോജനമുണ്ടായിരുന്നു. തടിപിടുത്തമായിരുന്നു ഒരു പണി. അക്കാലത്ത് വിശാലമായ കൂപ്പുകളും വനംവെട്ടുമൊക്കെ ഉണ്ടായിരുന്നല്ലോ. ജെ.സി.ബി കൊണ്ടുപോകാന്‍ പറ്റിയ റോഡുകള്‍ കാടുകളിലുണ്ടായിരുന്നില്ല. ആനയില്ലാതെ തടിമുറിച്ചുനീക്കാന്‍ പറ്റുമായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. കാട്ടില്‍ മരംമുറി അധികമില്ല, മുറിച്ചാല്‍ നീക്കാന്‍ യന്ത്രസംവിധാനങ്ങളുണ്ട്. തടിപിടിക്കാന്‍ ആനയെ ഉപയോഗിക്കരുതെന്ന് പറഞ്ഞാലും ഇനി അതുകൊണ്ട് വ്യവസായിക പ്രതിസന്ധിയൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.

മരംമുറിപോലെയല്ല മറ്റേ കാര്യം. അമ്പലങ്ങളിലെ ആനയുപയോഗം വര്‍ദ്ധിച്ചിട്ടേ ഉള്ളൂ. കുട്ടിയായിരുന്ന കാലത്ത് ഞാന്‍ തൊഴാറുള്ള ക്ഷേത്രത്തില്‍ ഒരുദിവസം ഉത്സവത്തിന് ഒരാനയാണ് വരാറുള്ളത്. ഇപ്പോഴവിടെ ആഴ്്ചയില്‍ അഞ്ചുദിവസം ഏഴ് ആനകള്‍ വരുന്നുണ്ട്്. ക്ഷേത്രപുനരുദ്ധാനം വര്‍ദ്ധിക്കുകയും ക്ഷേത്രവരുമാനം മെച്ചപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ആന നല്ലൊരു ബിസിനസ് ആയി മാറുകയാണ്.

ആനക്ഷേമത്തില്‍ മൂന്നുവിഭാഗം ആളുകളാണ് തല്പരരെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആനപ്രേമികള്‍, ആന ഉടമകള്‍ പിന്നെ സര്‍ക്കാറും. സര്‍ക്കാറിലെ ദേവസ്വം വകുപ്പിന് ആന എഴുന്നള്ളത്ത് തുടരണമെന്ന്് സ്വാഭാവികമായും നിലപാട് കാണും. വനം വകുപ്പിന് ആനയുടെ ക്ഷേമത്തില്‍ താല്പര്യം കാണും. പോലീസിനാകട്ടെ എപ്പോഴാണ് ഈ ജീവി പ്രാന്തെടുത്ത് തങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാന്‍ പോകുന്നതെന്ന് ചിന്തയാണ് ഉണ്ടാവുക.

ആദ്യം ആനപ്രേമികളെകുറിച്ചാലോചിക്കാം. ആനകളോടുള്ള അവരുടെ പ്രേമത്തിന്റെ കടുപ്പം കണ്ടാലേ വിശ്വസിക്കൂ. അവരുടെ പ്രിയ ആനയുടെ സൗന്ദര്യത്തിന്റെ അളവുകളെല്ലാം അവര്‍ക്ക് ഹൃദിസ്ഥമാണ്. എവിടെയും അവനെ അവര്‍ തിരിച്ചറിയും. മൊബൈല്‍ ഫോണുകളില്ലാത്ത കാലത്ത്, കുറെ ആനപ്രേമികള്‍ ആനകളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങല്‍ പോസ്റ്റ്കാര്‍ഡില്‍ എഴുതി പരസ്​പരം അറിയിച്ചിരുന്ന കാര്യം എനിക്കറിയാം. ഇപ്പോഴവര്‍ എസ്.എം.എസ്സിലൂടെയാവാം വിവരങ്ങള്‍ അറിയിക്കുന്നത്. ഇനി കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള ആനയെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റ്ി ഷോ നടക്കുന്നത് എപ്പോഴായിരിക്കുമെന്ന ഞാന്‍ പലപ്പോഴും ഓര്‍ത്തുപോയിട്ടുണ്ട്്്്. എന്തായാലും അതിന് ഇഷ്ടം പോലെ കാഴ്ച്ചക്കാരും എസ്.എം.എസ്സും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

ആനപേമികള്‍ അവയെ കണ്ടാസ്വദിക്കുക മാത്രമല്ല ചെയ്യുക. അവയുടെ ക്ഷേമകാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. അവര്‍ കൂട്ടായ്മയിലൂടെ പല ക്ഷേമപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ( എത്ര നേരം ഒരു ആനയെ ജോലിചെയ്യിക്കാം, നടത്തിക്കാം, ഏത് സമയത്ത് പണിയെടുപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ഗഹനമായി ചിന്തിക്കാറുണ്ട്. ആനകളെ ആരെങ്കിലും ഉപദ്രവിച്ചെന്നറിഞ്ഞാല്‍ അവര്‍ അധികൃതരുടെ അടുത്തും ജനങ്ങളുടെ അടുത്തും പരാതികളുമായി എത്തും. അവരുടെ നിസ്വാര്‍ഥ സേവനം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്്

Elephant killer

പലപ്പോഴും ആന ഉടമകള്‍ ആനപ്രേമികളുടെതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. അവരുടെ സമീപനം പലപ്പോഴും പ്രയോഗികവും അതേ സമയം ആനേപ്രമികളുടേതിനോട് വിപരീതവുമായിരിക്കും. കാരണം എല്ലാ ക്ഷേമപദ്ധതികളും അവര്‍ നടപ്പാക്കുകയും വേണം, ഒടുവില്‍, ആന ഇടയുമ്പോഴുണ്ടാകുന്ന എല്ലാറ്റിന്റെയും നഷ്ടം സഹിക്കുകയും വേണം. ആന ഉടമസംഘം പ്രസിഡന്റായിരുന്ന അരുണ്‍കുമാറിന്റെ വീട്ടില്‍ ഓര്‍മ വെച്ച കാലത്തനുതന്നെ ആനകളുണ്ടായിരുന്നു. ആനകളെ പിടിക്കുന്നതിനെക്കുറിച്ചും മരുക്കുന്നതിനെകുറിച്ചും പരിശീലിപ്പിക്കുന്നതിനെകുറിച്ചും ഏറെ വിവരങ്ങള്‍ എനിക്കദ്ദേഹത്തില്‍ നിന്ന് ലഭിക്കുകയുണ്ടായി. അദ്ദേഹത്തില്‍ നി്‌ന്നെനിക്കുലഭിച്ച ഏറ്റവും കൗതുകകരമായ വിവരം ആനയുടെ ആനയുടെ വിപണിവില 1.3 കോടി രൂപ വരുമെന്നതാണ്. എന്റെ കുട്ടിക്കാലത്ത് കേട്ടിരുന്നത് ആന ചത്താലും ജീവിച്ചാലും പന്തീരായിരം എന്നായിരുന്നു. കൊമ്പ് വിറ്റാല്‍ കിട്ടുന്ന തുകയാവും ആ പന്തീരായിരം. ഇന്നിത് രണ്ടുകാരണങ്ങളാല്‍ അര്‍ത്ഥശൂന്യമായി. ഒന്ന്, ജീവനുള്ള ആനയ്ക്ക് ഒരു കോടിയിലേറെയാണ് വില. ചത്ത ആനയ്ക്ക് ഒരു വിലയുമില്ല, കാരണം കൊമ്പെടുത്ത് വില്‍ക്കാന്‍പാടില്ല. വേറെയൊരു പ്ര്ശ്‌നമുണ്ട്. ഇടഞ്ഞ് വന്‍തോതില്‍ ഭീഷണി ഉയര്‍ത്തിയാല്‍ ഒരാനയ്ക്ക് വേണ്ടി മുടക്കിയതെല്ലാം നിമിഷം കൊണ്ട് പുകയായിപ്പോകും- ആനയെ വെടിവെച്ചിടാന്‍ പോലീസ് തീരുമാനിച്ചാല്‍. ഇതെല്ലാമായിട്ടും ലാഭനഷ്ടമൊന്നും നോക്കാതെ ആനയെ വാങ്ങുന്നതിന് അനേകംപേര്‍ രംഗത്തുവരുന്നു. അതിനൊരു കാരണമേ ഉള്ളൂ, ആനയുടമകള്‍ ഏറെയും ആനപ്രേമികളാണ്.


ചലചിത്രതാരം ജയറാം ആനയുടമയും ആനപ്രേമിയുമാണെന്ന് പത്രറിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നു. ഇടയില്‍ ഒരു പൊങ്ങച്ചം പറയട്ടെ, ജയറാമും ഞാനും ഒരേ നാട്ടുകാരാണ്- പെരുമ്പാവൂരുകാര്‍! ഒരു മരം പിഴുതെറിയാനും ട്രക്ക് മറിച്ചിടാനും കഴിവുള്ള ഒരു കാട്ടാനയെ എങ്ങനെ നിസ്സാരനും നിരായുധനുമായ ഒരു മനുഷ്യന്റെ കല്പനകള്‍ അനുസരിക്കുന്ന വിധത്തിലുള്ള ദുര്‍ബല ജീവിയായി മാറ്റുന്നു എന്ന് മിക്ക ആനപ്രേമികള്‍ക്കും ആനയുടമകള്‍ക്കുതന്നെയും അറിഞ്ഞുകൂടാ. കാട്ടാനകളെ മെരുക്കുന്ന കേരളത്തിലെ കുറച്ച് കേന്ദ്രങ്ങളിലൊന്ന് ജയറാമിന്റെ തറവാടുസ്ഥലമായ കോടനാട് ആണ്. അതുകൊണ്ട് അദ്ദേഹത്തിന് ഇക്കാര്യത്തെകുറിച്ച് യാഥാര്‍ഥ്യബോധത്തോടെ അഭിപ്രായം പറയാനാകും. 1970ലാണ് ഞാനാദ്യമായി കൊടനാട്ട് പോയത്. അക്കാലത്തും ആനപിടുത്തവും മെരുക്കലും അവിടെ നടക്കാറുണ്ട്. ആനകളുടെ സഞ്ചാരവഴിയില്‍ ചതിക്കുഴികളുണ്ടാക്കി വീഴ്ത്തുകയാണല്ലോ പതിവ്. കുഴിയില്‍ വീണ ആനയെ രക്ഷിക്കാന്‍ കൂട്ടത്തിലെ മറ്റാനകള്‍ കഠിനശ്രമം നടത്തും. ആന വീണ വിവരമറിഞ്ഞാല്‍ ഉടന്‍ ആനപിടുത്തത്തില്‍ വൈദഗ്ദ്ധ്യമുള്ള പാപ്പാന്‍മാരും വനംവകുപ്പുകാരും പാഞ്ഞെത്തുകയായി. താപ്പാനകളുമായാവും വരവ്. എല്ലാവരുംചേര്‍ന്ന്്് ആനയെ പിടിച്ചുകയറ്റി കോടനാട്ടെത്തിക്കും. അക്കാലത്ത് അത് പത്രവാര്‍ത്തയുമാകാറുണ്ട്. വിവരം കിട്ടിയാല്‍ കാണാന്‍ ഞങ്ങളും പോകുമായിരുന്നു. ഏകാന്തത്തടവില്‍ രോഷം പ്രകടിപ്പിച്ചുകഴിയുകയാവും കാട്ടാന.

പുലിയെയോ സിംഹത്തെയോ പോലൊരു വന്യമൃഗമാണ് ആനയും. അവ പശുവിനെയോ കുതിരയെയോ പോലെ വളര്‍ത്തുമൃഗങ്ങളല്ല. വളര്‍ത്തുന്നതായി നാം കാണുന്ന ആന വളര്‍ത്താനയല്ല, മെരുക്കിയ ആന മാത്രമാണ്. ക്രൂരമായ ശാരീരിക പീഡനവും മനശാസ്ത്രവിദ്യകളും ഉപയോഗിച്ച് ആനയെ വശത്താക്കുകയാണ് ചെയ്യുന്നത്. ജീവന്‍ രക്ഷിക്കാന്‍ അനുസരിക്കുകയേ വഴിയുള്ളൂ എന്ന് ആനയെ ബോധ്യപ്പെടുത്തുന്നതില്‍ മനുഷ്യര്‍ വിജയിക്കുന്നു. ഗജേന്ദ്രമോക്ഷം കഥ ചെവിയിലോതിയോ ' ക്രോക്കഡൈല്‍ ഹണ്ടര്‍' പോലൊരു സിനിമ കാട്ടിയോ അല്ല ആനയെ മെരുക്കുന്നതെന്ന് മനസ്സിലാക്കണം. മെരുക്കലിന്റെ തുടക്കം ക്രൂരപീഡനത്തിലൂടെയാണ്. അതിലൂടെ രണ്ടുകാര്യങ്ങള്‍ ആന മനസ്സിലാക്കുന്നു. 1. തന്നെ കീഴടക്കാനും വല്ലാതെ വേദനിപ്പിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട്്.2. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മനുഷ്യന്‍ ഇത് തന്റെ മേലെ പ്രയോഗിക്കും. രണ്ടാംഘട്ടം മനശാസ്ത്രപരമാണ്. അതിലൂടെ, ഭക്ഷണം കിട്ടാനും വേദനയില്ലാതിരിക്കാനുമുള്ള ഒരേയൊരു വഴി മനുഷ്യനെ അനുസരിക്കലാണ് എന്ന് ആനയെ ബോധ്യപ്പെടുത്തലാണിത്. ഇത് രണ്ടും ചേരുന്നതോടെ നിസ്സാരനായ പരിശീലകന്‍ അതിശക്തനായ ആനയുടെ മേല്‍ അധീശത്വം ഉറപ്പിക്കുന്നു.

ഇത് അവിശ്വസനീയമായി തോന്നാം. ഗുരുവായൂര്‍ കേശവനുള്‍പ്പെടെയുള്ള അതുല്യരായ നമ്മുടെ ഗജവീരന്മാരെയെല്ലാം ഇങ്ങനെയാണോ മനുഷ്യര്‍ അവന് വഴങ്ങുന്നവയാക്കിമാറ്റിയത്. വസ്തുതയും ഭാവനയും പ്രത്യേകരീതിയില്‍ കൂട്ടിക്കലര്‍ത്താന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് കഴിയുമായിരുന്നു. അത് ഏറെ ആസ്വാദ്യവുമായിരുന്നു. അതുകൊണ്ട് ആനകളുടെ അസാധാരണ ബുദ്ധിവൈഭത്തെ കുറിച്ച് അദ്ദേഹം എഴുതിയതിനെക്കുറിച്ച് എനിക്കൊന്നും പറയാനാവില്ല. ഒരു കാര്യം മാത്രം പറയാനാവും- ആ ആനകളെയൊന്നും മനുഷ്യന്‍ ദയയോടും വേദനിപ്പിക്കാതെയും തലോടിയുമൊന്നുമാവില്ല മെരുക്കിയെടുത്തത്. മെരുക്കലിന്റെ അടിസ്ഥാനം പീഡനവും പേടിപ്പിക്കലുമാണെങ്കില്‍ എങ്ങനെയാണ് ആനയുടെ സ്‌നേഹത്തെയും മനുഷ്യനോടുള്ള അകമഴിഞ്ഞ വിശ്വസ്തതയെയും കുറിച്ചുള്ള ഈ കഥകള്‍ സത്യമാവുക?

Save elephant


ആനകള്‍ മനുഷ്യരെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യര്‍ക്കിടയില്‍ ആനകളോട് നല്ല സ്്‌നേഹമുണ്ട് എന്ന് ഉറപ്പിച്ചുപറയാനാകും. എന്നാല്‍ അതല്ല പ്രധാനചോദ്യം. കേരളീയര്‍ക്ക് ആനകളോട് സത്യത്തില്‍ എത്രത്തോളം സ്‌നേഹമുണ്ട് ? ആനകളോടുള്ള നമ്മുടെ വലിയ സ്‌നേഹം ആനകള്‍ക്ക് കടുത്ത വേദനയാണ് ഉണ്ടാക്കുന്നതെങ്കില്‍ ആ സ്‌നേഹം സത്യമാണോ? പിടികൂടാനും മെരുക്കി പരിശീലിപ്പിച്ച് നല്ല സ്‌നേഹമുളള മൃഗമായി മാറ്റാനും നമ്മള്‍ ആനയെ എത്രത്തോളമാണ് ഉപദ്രവിക്കുന്നത് ! ഇതാണോ നമുക്ക് ആനയോടുള്ള വലിയ സ്‌നേഹം ? നിങ്ങളെക്കാള്‍ ബുദ്ധിശക്തിയുള്ള ഒരു അന്യഗ്രഹജീവി നിങ്ങളെ കെണിവെച്ചുപിടിക്കുകയും നിങ്ങള്‍ക്കറിയാത്ത ഭാഷയില്‍ സംസാരിക്കുകയും നിങ്ങളെ ബന്ധനസ്ഥനാക്കുകയും അപരിചിതമായ വാഹനത്തില്‍ കൊണ്ടുപോവുകയും ചെയ്താല്‍ നിങ്ങള്‍ക്കതെങ്ങനെയാണ് അനുഭവപ്പെടുക. നല്ല പെരുമാറ്റം നിങ്ങളില്‍ നിന്നുകിട്ടാന്‍ നിങ്ങളെ ഷോക്കേല്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്താല്‍ എന്താണ് തോന്നുക ? അവരോട് നിങ്ങള്‍ക്ക് സ്‌നേഹം തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും ആനകള്‍ക്ക് നമ്മളോടും സ്‌നേഹം തോന്നും !

ഈ ലേഖനത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്കൊരു സ്വപ്‌നമുണ്ടായി. സ്വപ്‌നത്തില്‍ ഉള്‍ക്കാട്ടിലെ ഒരു ആനക്കോടതിയാണ് കണ്ടത്. കാട്ടാനകളും നാട്ടാനകളും അവിടെ ഉണ്ടായിരുന്നു. അവിടെ ഒരു ' ആന വിചാരണ ' ആണ് നടന്നുകൊണ്ടിരുന്നത്. വീരപ്പനും കൊട്ടാരത്തില്‍ ശങ്കുണ്ണിയും ജയറാമും ദേവീദേവന്മാരും സുരേഷ് ഗോപിയും ഇട്ടന്‍ മാത്തുക്കുട്ടിയും മാടമ്പ് കുഞ്ഞിക്കുട്ടനും ആനപ്രേമി സംഘം പ്രസിഡന്‍ും - ഈ ആളെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല- എല്ലാം പ്രതിക്കൂട്ടില്‍ നില്‍പ്പുണ്ടായിരുന്നു. ആനവംശത്തിന്റെ ദു:ഖത്തിന് ഏറ്റവും കാരണക്കാര്‍ ആരാണ് എന്നായിരുന്നു ആനകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഞെട്ടിപ്പോയതുകൊണ്ട് ജൂറിയുടെ വിധി എന്ത് എന്നെനിക്ക് കേള്‍ക്കാനായില്ല. എന്റെ മനസ്സില്‍ അവരെല്ലാം ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെയാണ്.

സുരക്ഷാകാര്യവിദഗ്ദ്ധന്‍ എന്ന നിലയ്ക്ക് എനിക്ക്, ആനകളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ഒരു ഡസനിലേറെ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയും. പക്ഷേ ഞാനത് ചെയ്യാന്‍ പോകുന്നില്ല. അതിനുപകരം, പിണങ്ങിനില്‍ക്കുന്ന ആനയുടെ അടുത്തേക്ക് ചെല്ലുന്ന ഒരാളെ ഞാന്‍ ഡാര്‍വിന്‍ അവാര്‍ഡിന് നിര്‍ദ്ദേശിക്കാം. ഇത് ഇന്റര്‍നെറ്റിലൂടെ നടത്തുന്ന ഒരു മത്സരമാണ്്. സ്വയം മരിക്കാനോ ഷണ്ഡീകരിക്കപ്പെടാനോ ഇടയാക്കുന്ന വിധത്തിലുള്ള ആനമണ്ടത്തരം ചെയ്യാന്‍ കഴിയുന്ന ആള്‍ക്കുള്ളതാണ് ആ അവാര്‍ഡ്. ഇന്റര്‍നെറ്റില്‍ www.darwinawards dot com ല്‍ ഡാര്‍വിന്‍ അവാര്‍ഡ് നാമനിര്‍ദ്ദേശങ്ങള്‍ കാണാനാവും. വ്യക്തികളെന്ന നിലയില്‍ ഇത് ആ വ്യക്തികള്‍ക്ക് വലിയ ദുരന്തം തന്നെയാണ് സമ്മതിക്കാം. പക്ഷേ, നമ്മുടെ നാട്ടില്‍ പിണങ്ങിനില്‍ക്കുന്ന ആനകള്‍ക്ക് ചുറ്റും പാഞ്ഞുനടക്കുന്ന ആയിരങ്ങള്‍ ഈ അവാര്‍ഡ് കിട്ടാന്‍ യോഗ്യരാണ്.

ഒരു വന്യമൃഗത്തെ ക്രൂരമായി പീഡിപ്പിക്കുകയും എന്നിട്ട് മെരുക്കിയെടുക്കുകയും പിന്നെ നമുക്ക് ആദരിക്കാന്‍ മുന്നില്‍ കൊണ്ടുനിര്‍ത്തുകയും ചെയ്യുന്നത് ഈ 2010 കാലത്തെ മനുഷ്യസംസ്‌കാരത്തിന് നിരക്കുന്ന ഒന്നായി ഞാന്‍ കണക്കാക്കുന്നില്ല. ഇവിടെ ഇനി ഒരാനെയും കെണിയില്‍ വീഴ്ത്തി പിടികൂടി ജീവിതകാലംമുഴുവന്‍ വേദനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യഥാര്‍ഥ ആനപ്രേമികള്‍ പ്രസ്ഥാനമാരംഭിക്കേണ്ട കാലമായി. പുതിയ സര്‍ക്കാര്‍ നിയമം ഇതിനെ അനുകൂലിക്കുന്നുണ്ട്. നമ്മുടെ ആനന്ദത്തിന് വേണ്ടി ഇത്രയും കാലം ദ്രോഹിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിന് നാം സമൂഹം എന്ന നിലയില്‍ നമുക്ക് ആനകളോട് ക്ഷമ യാചിക്കാന്‍ സമയം അതിക്രമിച്ചതായി തോന്നുന്നു. ഇപ്പോള്‍ നമുക്കൊപ്പമുള്ള ആനകളെ സുരക്ഷിതമായ ഒരു വൃദ്ധസദനത്തിലോ രക്ഷാകേന്ദ്രത്തിലോ ശിഷ്ടകാലം പാര്‍പ്പിക്കുകയാണ് അവരോട് നമ്മള്‍ ചെയ്ത ക്രൂരതയ്ക്കുള്ള ഏക പരിഹാരം. ഇതിന് ഇപ്പോള്‍ പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടാവാം. പക്ഷേ നാം ഒത്തുശ്രമിച്ചാല്‍ പരിഹരിക്കാനാവാത്ത പ്രശ്‌നമൊന്നുമില്ല. എങ്ങനെ എവിടെ എന്നും ആനയുടമകള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കാം എന്നുമൊക്കെ സര്‍ക്കാര്‍ തീരുമാനിക്കട്ടെ. ഇപ്പോള്‍ ചെയ്തുതുടങ്ങിയാല്‍ 2100 ആകുമ്പോഴേക്കെങ്കിലും എല്ലാ ആന മിത്തുകളും നമുക്ക് യഥാര്‍ത്ഥ ഇതിഹാസങ്ങളായി മാറ്റാം.

മനുഷ്യരാശിയുടെ ചെറിയ ത്യാഗം ആനരാശിയുടെ വലിയ നേട്ടമായിരിക്കും.
സുരക്ഷാവിദഗ്ദ്ധന് അത് സന്തോഷകരമായ കാര്യമാണ്- ആനയുടെ ചവിട്ടേറ്റ് ആരും തെരുവില്‍ മരിക്കില്ല.
Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget