8:16 PM

(0) Comments

Malayalam stories joke - നാം ചെയ്യാറുള്ള 9 മണ്ടത്തരങ്ങള്‍...

kerala friend

Posted by kerala friend

1 . സ്വന്തം കൈ ചൂണ്ടിക്കാട്ടി എന്നോട് സമയം എത്രയായി എന്ന് ചോദിക്കുന്നത്..
എന്‍റെ watch എവിടെയാണെന്ന് എനിക്കറിയാം. നിങ്ങളുടേത് എവിടെപ്പോയി?
സ്വന്തം ബാക്ക് ചൂണ്ടിക്കാട്ടി toilet എവിടെയാണെന്ന്   ആരെങ്കിലും ചോടുക്കുമോ?
2 . TV യുടെ റിമോട്ട് നോക്കി റൂം മുഴുവന്‍ നടക്കും ചിലര്‍. അത്രയും സമയം വേണോ manual ആയിട്ട് ചാനല്‍ മാറ്റാന്‍?





3 . ഇങ്ഗ്ലിഷ്കാര്‍ക്ക് ഒരു പ്രയോഗമുണ്ട് "Oh you just want to have your
cake and eat it too". തിന്നാന്‍ കൊള്ളില്ലെങ്കില്‍ കേക്ക് എന്തിനാ? വെറുതെ കാണാനോ?
4. എന്തെങ്കിലും അന്വേഷിച്ചു നടന്നു അവസാനം അത് കിട്ടുമ്പോള്‍ ചിലര്‍ പറയും " ഓ! ഇതായിരുന്നോ നിങ്ങള്ക്ക് അവസാനം നോക്കാന്‍ കണ്ട സ്ഥലം? "
പിന്നെ കിട്ടിക്കഴിഞ്ഞു വേറെ സ്ഥലത്തും  അന്വേഷിച്ചു നടക്കണോ? എവിടെയാണ് ഇരിക്കുന്നതെന്ന് അറിയാമെങ്കില്‍ അന്വേഷിച്ചു നടക്കണ്ട കാര്യമുണ്ടോ?5. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ചോദിക്കും " നോക്ക്  നിങ്ങള്‍  അത് കണ്ടോ?" അത് കാണാനല്ലേ കാശു കൊടുത്തു തിയേറ്ററില്‍ വന്നിരിക്കുന്നത്? അല്ലാതെ തറയില്‍ നോക്കി ഇരിക്കാനല്ലല്ലോ...6. ചിലര്‍ ചോദിക്കും " ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ?" അത് തന്നെ ഒരു ചോദ്യമല്ലേ? 7. ചില പരസ്യത്തില്‍ കാണാറില്ലേ ..  "new and improved".. പുതിയതാനെങ്കില്‍ അങ്ങനെ ഒന്ന് നേരത്തെ ഉണ്ടായിട്ടില്ല, പിന്നെ എങ്ങനെ അത് improved ആകും?  improved ആണെങ്കില്‍ അത് നേരത്തെ ഉണ്ടായിരുന്നതാണ്, അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു പിന്നെ അത് എങ്ങനെ പുതിയതാകും?8. ചിലര്‍ പറയും ജീവിതം  ചെറുതാണ് എന്ന്. ജീവിതം അല്ലെ നമ്മുടെ ഏറ്റവും ദൈര്‍ഘ്യമേറിയ കാര്യം? അതിനെക്കാള്‍ ദൈര്‍ഘ്യമുള്ള മറ്റെന്തുണ്ട്?





9. ബസിനു വേണ്ടി കാത്തു ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ ചോദിക്കും " എന്താ നില്‍ക്കുന്നത്, ബസ്‌ ഇതുവരെ വന്നില്ലേ?" എന്ന്.
ബസ്‌ വന്നിരുന്നെങ്കില്‍ ഞാന്‍ എവിടെ തന്നെ നില്‍ക്കുമായിരുന്നോ ?

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget