6:44 PM

(0) Comments

Health and Lifestyle-Boy or Girl?

kerala friend

ആണ്‍കുട്ടി വേണമെങ്കില്‍ കൊഴുപ്പേറിയ ഭക്ഷണം



ആണ്‍കുട്ടി വേണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ വയര്‍ നിറയെ പ്രാതല്‍ കഴിക്കുക. അതും കൊഴുപ്പ് കൂടിയ ഭക്ഷണം തന്നെ കഴിക്കണം.

ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുമ്പോഴേ പ്രാതലില്‍ ശ്രദ്ധിച്ചാല്‍ ആണ്‍കുട്ടിയെ ലഭിക്കും എന്ന് മിസോറി സര്‍വ്വകലാശാലയില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തിയത്. ഗര്‍ഭം ധരിക്കുന്ന വേളയില്‍ കഴിക്കുന്ന ഭക്ഷണം കുട്ടിയുടെ ലിംഗം നിര്‍ണ്ണയിക്കുക മാത്രമല്ല ആരോഗ്യവും നിര്‍ണ്ണയിക്കുമെന്നാണ് കണ്ടെത്തിയത്.

കൊഴുപ്പ് കുറഞ്ഞ ആഹാരവും ദീര്‍ഘനേരം ആഹാരം കഴിക്കാതിരിക്കുന്നതും പെണ്‍കുട്ടി ജനിക്കാന്‍ കാരണമാകാം. ഡോ.ചെറില്‍ റോസന്‍ഫെല്‍ഡിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

പെണ്‍കുട്ടിവേണോ? സോഡിയം വര്‍ജിക്കൂ..
Aankutti veno, Penkutti veno?

പെണ്‍കുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ദമ്പതിമാരുണ്ട്. എന്നാല്‍ പലരുടെയും ഇത്തരം ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടാറില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അമ്മയുടെ ഭക്ഷണശീലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജനിക്കുന്നത് പെണ്‍കുട്ടി തന്നെയാകുമെന്നാണ് ഹോളണ്ടിലെ മാസ്ട്രിട്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. മാത്രമല്ല ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ സമയവും രീതികളും മാറ്റിയാലും ഇക്കാര്യം നടക്കുമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.

ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം പൊട്ടാസ്യം, സോഡിയം എന്നിവ കൂടുതല്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ കഴിയ്ക്കാതിരിക്കുകയെന്നതാണ്. വാഴപ്പഴം, ഒലീവ്, ബേകണ്‍, സലാമി, സ്‌മോക്ക്ഡ് സാല്‍മണ്‍, ചെമ്മീന്‍, സവോറി അരി, ബ്ലൂ ചീസ്, ഉരുളക്കിഴങ്ങ്, ബ്രഡ്, പേസ്ട്രി എന്നവ മാറ്റിനിര്‍ത്തുക. ഇതിന് പകരം കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കട്ടത്തൈര്, ഹാര്‍ഡ് ചീസ്, സാല്‍മണ്‍ മത്സ്യം, ഇലക്കറികള്‍, ടോഫു, ബദാം, ഓട്ട്മീല്‍, ബ്രൊക്കോളി, ഓറഞ്ച് തുടങ്ങിയവയെല്ലാം നല്ല കാത്സ്യം സമ്പുഷ്ടമാണ്.

ബീന്‍സ്, അത്തിപ്പഴം(ഫിഗ്), കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്‍ എന്നിവയെല്ലാം ധാരാളം മഗ്നീഷ്യം അടങ്ങിയ വസ്തുക്കളാണ് ഇതും വേണ്ടത്ര കഴിയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ അമ്മാരുടെ ഭക്ഷണകാര്യം പോലെ പിതാവിന്റെ ഭക്ഷണരീതിയ്ക്ക് കുഞ്ഞിന്റെ ലിംഗനിര്‍ണയത്തില്‍ വലിയ റോളില്ലത്രേ. മാത്രമല്ല പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിത്യേന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും എന്നാല്‍ അണ്ഡവിസര്‍ജനത്തിന് തൊട്ടുമുമ്പും ശേഷവും ലൈംഗികബന്ധം പാടില്ലെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

അഞ്ചു വര്‍ഷക്കാലം 23നും 42നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനം. ഇവരോട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പാലുല്‍പന്നങ്ങളുടെ അളവ് കൂട്ടാനും ആവശ്യപ്പെട്ടിരുന്നു. ചിലര്‍ കര്‍ശനമായ ചിട്ടകള്‍ പാലിച്ച് ഗവേഷകര്‍ക്കൊപ്പം നി്ന്നപ്പോള്‍ ചിലര്‍ ഭക്ഷണ നിയന്ത്രണം അസഹനീയമായപ്പോള്‍ പരിപാടി നിര്‍ത്തി. ഇത്തരത്തില്‍ 21 പേരാണ് ഗര്‍ഭകാലത്തിന്റെ അവസാനം വരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചത്. ഇതില്‍ 16 പേരും പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്





Health and Lifestyle-Boy or Girl?

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget