1:16 AM
Beware of Banking Cheats
kerala friend
ബാങ്കിംഗ് തട്ടിപ്പ് ശ്രദ്ധിക്കുക..
സാബ്ബില്‍ അക്കൗണ്ട് ഇല്ലാത്ത എനിക്ക് SABB എന്ന പേരില്‍ നിന്നും വന്ന ഇമെയില്‍ ആണിത്. സെക്യൂരിറ്റി അപ്ഗ്രേഡ് നടക്കുന്നു, അത് കൊണ്ട് നിങ്ങളുടെ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു അപ്ഡേറ്റ് ചെയ്യുക. അങ്ങനെ ചെയ്യാത്തപക്ഷം അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യുന്നതായിരിക്കും എന്നാണ് ഇമെയിലിന്റെ രക്തനച്ചുരുക്കം..
ഇന്റര്‍നെറ്റ് തട്ടിപ്പുകളെ കുറിച്ച് ചെറിയ ഒരു അറിവ് ഉള്ളത് കൊണ്ട് തന്നെ ഇതിന്റെ വ്യാപ്തി അറിയുന്നതിന് വേണ്ടി ഞാന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു.
എത്തിയത് http://www.clde85.com/sabb.htm എന്ന സൈറ്റിലേക്ക്... ഒറിജിനല്‍ സാബ്ബ് വെബ്സൈറ്റില്‍ നിന്നും വലിയ മാറ്റമില്ലാത്ത ഒന്നിലേക്ക്
ഒറിജിനല്‍ സൈറ്റ്
നമ്മുടെ യൂസര്‍ നെയിം / കസ്റ്റമര്‍ നമ്പര്‍ കൊടുത്താല്‍ എത്തുന്നത് താഴെയുള്ള പേജിലെത്തുന്നു.
നമ്മുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കുന്ന ആ പേജ് ഫില്‍ ചെയ്തു കണ്ടിന്യൂ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന മെസ്സേജ് കിട്ടുന്നു...
എന്നിട്ട് സബ്ബിന്റെ ഒറിജിനല്‍ വെബ്സൈറ്റിലേക്ക് പോവുന്നു....
ഫെയ്ക് സൈറ്റില്‍ കൊടുത്ത നിങ്ങളുടെ വിവരങ്ങളെല്ലാം ഹാക്കര്‍മാരുടെ കൈകളില്‍ എത്തുകയും അതുപയോഗിച്ച് അവര്‍ നിങ്ങളുടെ പണമെല്ലാം പിന്‍വലിക്കുകയോ സാദനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുകയോ ചെയ്യുന്നു...
ഫ്രോഡ് സൈറ്റിലെ വേറെ ഏതു ലിങ്കില്‍ ക്ലിക്ക് ചെയ്താലും നിങ്ങള്‍ ഒറിജിനല്‍ സാബ്ബ് സൈറ്റില്‍ എത്തുന്നു...
ഓര്‍ക്കുക:
ഒരു ബാങ്കും ഇമെയില്‍ വഴിയോ, ടെലിഫോണ്‍ വഴിയോ മറ്റേതെങ്കിലും വിധത്തിലോ നിങ്ങളുടെ യൂസര്‍ നെയിം,പാസ്സ്‌വേര്‍ഡ് തുടങ്ങിയവ ചോദിക്കുന്നതല്ല...
ഈമെയിലില്‍ കൂടി കാണുന്ന ബാങ്കിന്റെ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന ലിങ്കില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. ബാങ്കിന്റെ വെബ്സൈറ്റ് എപ്പോഴും അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക...
Beware of Banking Cheats