8:32 PM
Hike in Technology in Indian Villages
kerala friend
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടെക്നോളജിയുടെ കുതിച്ചു ചാട്ടം
ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ ആളുകള്‍ നഗരത്തിലെ ടെക് തല്‍പരരോളം വരുമെന്ന് ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ജി.എഫ്.കെ നീല്‍സണ്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ടെലികോം മേഖലയിലാണ് ഇത് ഏറെ പ്രകടമാകുന്നത്. ഗ്രാമീണ വിപണിയ്ക്ക് ടെലികോം കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതിന്റേയും ആവശ്യകതയെ ഈ പഠനം എടുത്തുകാട്ടുന്നു.
നൂതന സാങ്കേതികതകളിലെത്തുന്ന ടച്ച് സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില്‍പ്പന നഗരപ്രദേശങ്ങളില്‍ 10 ശതമാനമാണെങ്കില്‍ 7 ശതമാനം വില്പന ഗ്രാമീണവിപണിയിലും ഉണ്ട്. ഒന്നിലേറെ സിം സൗകര്യവുമായെത്തുന്ന ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയില്‍ നഗരത്തേക്കാള്‍ മുന്നില്‍ ഗ്രാമങ്ങള്‍ തന്നെയാണ്. ഗ്രാമീണവിപണിയില്‍ വില്‍ക്കപ്പെട്ട ഫോണുകളില്‍ 40ശതമാനവും ഒന്നിലേറെ സിം സൗകര്യമുള്ളവയാണ്. എന്നാല്‍ നഗരങ്ങളില്‍ ഇത് വെറും 22ശതമാനമേയുള്ളൂ.
ഇവിടുത്തെ ഹാന്‍ഡ്‌സെറ്റുകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമുള്ളവയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിലയുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇവര്‍. അതായത് 2000ത്തിന് താഴെയുള്ള ഹാന്‍ഡ്‌സെറ്റകളാണ് ഇവിടെ പകുതിയോളം പേരും വാങ്ങുന്നത്. നഗരപ്രദേശങ്ങളില്‍ ഇത് നാലിലൊന്ന് മാത്രമാണ്. മെട്രോകളില്‍ ശരാശരി 3,500ന്റെ ഹാന്‍ഡ്‌സെറ്റുകളാണ് വില്പന നടക്കാറുള്ളത്.
മള്‍ട്ടിപ്പിള്‍ സ്ലിം സ്ലോട്ട്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള വിവിധ സൗകര്യങ്ങള്‍ എടുത്തുകാട്ടി 100 ബ്രാന്‍ഡുകളിലായി 1500 ഓളം വിവിധ മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്.
ഗ്രാമീണ മേഖലയില്‍ വില്‍ക്കപ്പെടുന്ന ഹാന്‍ഡ്‌സെറ്റുകളില്‍ 10ല്‍ 5 എണ്ണവും കാമറ സവിശേഷതയുള്ളവയാണെന്നും ജിഎഫ്‌കെയുടെ കണക്കുകള്‍ വ്യക്തമാകുന്നു. നഗരങ്ങളില്‍ ഇത് പത്തില്‍ ആറാണ്.
നവംബറിലെ കണക്ക് പ്രകാരം രാജ്യത്ത് വില്‍പന നടന്ന എല്ലാ ഹാന്‍ഡ്‌സെറ്റുകളുടേയും30 ശതമാനവും പോയത് ഇന്ത്യന്‍ ഗ്രാമങ്ങളിലാണത്രെ.
രാജ്യത്ത് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കായി ഏകദേശം 2.2 ലക്ഷം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. അതില്‍ 70,000 എണ്ണവും ആറ് ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളിലാണ്.
സ്മാര്‍ട്‌ഫോണുകളുടെ കാര്യത്തില്‍ നഗരങ്ങളിലെ സ്മാര്‍ട്‌ഫോണ്‍ വിഹിതം 19ശതമാനമാണെങ്കില്‍ ഗ്രാമങ്ങളില്‍ അത് നാല് ശതമാനത്തിനടുത്ത് വരും.
Hike in Technology in Indian Villages