2:21 AM

(0) Comments

Malayalam Funny Story: Thieves and the Police

kerala friend

കള്ളന്‍‌മാര്‍ വിളിച്ചു “അയ്യോ പൊലീസേ രക്ഷിക്കണേ..”

ഒരിടത്തൊരിടത്ത് മൂന്ന് കള്ളന്‍‌മാരുണ്ടായിരുന്നു. അവര്‍ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറി. പക്ഷേ അവര്‍ അപകടത്തില്‍ പെട്ടു. ഉടന്‍ തന്നെ അതിലൊരു കള്ളന്‍, രക്ഷപ്പെടാനായി പൊലീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു. ഇത് കഥയൊന്നുമല്ല. യഥാര്‍ത്ഥ സംഭവം തന്നെ.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ മൂന്ന് കള്ളന്‍‌മാര്‍ക്കാണ് ഈ ദുര്യോഗമുണ്ടായത്. തിലക്‌ നഗര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു അപാര്‍ട്ടുമെന്‍റില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍‌മാരെ ഫ്ലാറ്റ് സമുച്ചയത്തിലെ മറ്റ് താമസക്കാര്‍ കുടുക്കി. തടി കേടാകുമെന്ന് മനസ്സിലായ കള്ളന്‍‌മാര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞു “എങ്ങനെയെങ്കിലും രക്ഷിക്കണം”. പൊലീസ് ഉടനെത്തി ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തു.

തിലക്‌ നഗറില്‍ ഡി ഡി എ ഫ്ലാറ്റിലെ എഫ് ബ്ലോക്കില്‍ പലിശയ്ക്ക് പണം കൊടുക്കുന്ന ചരണ്‍ജീത് സിംഗ് ആണ് താമസിക്കുന്നത്. സംഭവദിവസം ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ചരണ്‍ജീതും കുടുംബവും പോയിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭം മനസിലാക്കിരാത്രിയില്‍ മൂന്നു കള്ളന്‍‌മാര്‍ ചരണ്‍ജീതിന്‍റെ ഫ്ലാറ്റില്‍ കയറിക്കൂടി. പണവും പണ്ടങ്ങളുമൊക്കെ വാരിക്കൂട്ടി ചാക്കിലാക്കി. രക്ഷപ്പെടാനായി ശ്രമിക്കുമ്പോള്‍ അവര്‍ മനസിലാക്കി - മറ്റ് ഫ്ലാറ്റുകളിലെ താമസക്കാര്‍ ഫ്ലാറ്റ് വളഞ്ഞിരിക്കുന്നു!

ഏകദേശം 250 പേരാണത്രേ കള്ളന്‍‌മാരെ പിടികൂടാനായി ഫ്ലാറ്റിനു ചുറ്റും നിരന്നത്. സംഗതി പന്തികേടാണെന്ന് കള്ളന്‍‌മാര്‍ക്ക് ബോധ്യമായി. ഇവരുടെ കൈകളില്‍ പെട്ടാല്‍ പൊടിപോലും തിരിച്ചുകിട്ടില്ലെന്നതില്‍ സംശയമില്ല. മറ്റുവഴിയൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് ഒരു കള്ളന്‍ തന്‍റെ മൊബൈലില്‍ നിന്ന് പൊലീസിന് ഫോണ്‍ ചെയ്യുകയായിരുന്നു.

കള്ളന്‍‌മാരായാലെന്താ, അത്യാവശ്യഘട്ടത്തില്‍ രക്ഷപ്പെടാന്‍വേണ്ടി പൊലീസിനെയും വിളിക്കാമെന്നത് പത്തൊമ്പതാമത്തെ അടവ്!




Malayalam Funny Story: Thieves and the Police

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget