4:58 AM
Take Care of Your Eyes - Health Tip (Malayalam)
kerala friend
കണ്ണുകളെ സംരക്ഷിക്കൂ...
നേത്രസംരക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാലത്ത് ഗുരുതരമായ ചില നേത്രരോഗങ്ങള്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഗ്‌ളോക്കോമ എന്ന നേത്രരോഗം പിടിപെട്ടാല്‍ അന്ധത ബാധിച്ചേക്കാം. ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ പിടിപെടുന്ന അസുഖമാണിത്.
കണ്ണുകളിലെ ഞരമ്പുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും കണ്ണീര്‍ കുറയുകയും ചെയ്യുന്നത് ഗ്‌ളോക്കോമയ്‌ക്ക് കാരണമാകുന്നു. ഒരു തരത്തിലുള്ള ഒപ്‌റ്റിക് ന്യൂറോപ്പതിയാണ് ഗ്‌ളോക്കോമ. ആവശ്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ സ്ഥിരമായി കാഴ്‌ച നഷ്‌ടപ്പെടാന്‍ ഇടയാകുമെന്നതാണ് ഗ്‌ളോക്കോമയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. സമ്മര്‍ദ്ദം കൂടുന്നതുപോലെ കുറഞ്ഞാലും ഗ്‌ളോക്കോമ പിടിപെടാം. പ്രധാനമായും രണ്ടുതരം ഗ്‌ളോക്കോമയാണുള്ളത്.
1 ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ
ക്രോമിക് ഗ്‌ളോക്കോമ എന്നും ഇത് അറിയപ്പെടുന്നുണ്ട്. വളരെ സാവധാനമാണ് ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ പിടിപെടുന്നത്. അതുകൊണ്ട് തന്നെ കാഴ്‌ചക്കുറവ് തുടക്കത്തില്‍ രോഗിക്ക് അനുഭവപ്പെടില്ല. ഒടുവില്‍ അസുഖം തീവ്രമാകുമ്പോള്‍ മാത്രമായിരിക്കും കാഴ്‌ച നഷ്‌ടപ്പെടുന്നത് രോഗി മനസിലാക്കുക.
2, ക്‌ളോസ്‌ഡ് ആംഗിള്‍ ഗ്‌ളോക്കോമ
ഇക്കാലത്ത് കൂടുതല്‍ ആള്‍ക്കാരില്‍ കണ്ടുവരുന്നത് ക്‌ളോസ്‌ഡ് ആംഗിള്‍ ഗ്‌ളോക്കോമയാണ്. വളരെ പെട്ടെന്നാണ് ഇത്തരം രോഗികളില്‍ കാഴ്‌ച നഷ്‌ടമാകുന്നത്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ രോഗം തിരിച്ചറിയപ്പെടാനാകും.
ഗ്‌ളോക്കോമ പിടിപെടുന്നത് ആര്‍ക്ക്?
കൂടുതലായും 60 വയസിന് മുകളിലുള്ളവര്‍ക്കാണ് ഗ്‌ളോക്കോമ പിടിപെടുന്നത്. പാരമ്പര്യമായി ഗ്‌ളോക്കോമ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്‌റ്റീറോയിഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗ്‌ളോക്കോമ പിടിപെടാം. ഗ്‌ളോക്കോമ രണ്ടാം ഘട്ടത്തിലെത്തിയാല്‍ അത് കണ്ണുകളെ പരിക്കേല്‍പ്പിക്കും. ഹ്രസ്വദൃഷ്‌ടി(മയോപ്പിയ), പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഗ്‌ളോക്കോമ പിടിപെടാന്‍ സാധ്യതയുണ്ട്. സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗ്‌ളോക്കോമ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രതിരോധം
ഗ്‌ളോക്കോമ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാനാകില്ല. തുടക്കത്തില്‍ അസുഖം കണ്ടെത്തിയാല്‍ നിയന്ത്രിക്കാന്‍ സാധിക്കും. രണ്ടുവര്‍ഷം കൂടുമ്പോള്‍ നേത്രപരിശോധന നടത്തുന്നത് നല്ലതാണ്. നാല്‍പ്പത് വയസിന് മുകളില്‍ ഉള്ളവര്‍ ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണം. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഗ്‌ളോക്കോമ പിടിപെട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുപോലെ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങളുള്ളവരും ഗ്‌ളോക്കോമയെക്കുറിച്ച് ജാഗരൂകരായിരിക്കണം. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്‌ക്കിടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം.
ചികില്‍സ
കണ്ണുകളിലെ സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നതാണ് ഗ്‌ളോക്കോമയുടെ പ്രധാന ചികില്‍സ. ആദ്യഘട്ടത്തില്‍ കണ്ണില്‍ ഒഴിക്കുന്ന മരുന്നുകള്‍കൊണ്ട് സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സാധിക്കും. ചില അവസരങ്ങളില്‍ മരുന്ന് ഫലപ്രദമാകാതെ വന്നേക്കാം. അപ്പോള്‍ ലേസര്‍ ചികില്‍സ, ശസ്‌ത്രക്രിയ തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാം.