2:32 AM

(0) Comments

Cookery Tips-Aalu gopi Masala

kerala friend

ആലൂ ഗോബി മസാല (ഉരുളക്കിഴങ്ങ് കോളിഫ്ലവര്‍ കറി )


വേണ്ട സാധനങ്ങള്‍

· കോളി ഫ്ലവര്‍ അടര്‍ത്ത്തിയത് :- അര കപ്പ്

· ഉരുളക്കിഴങ്ങ് :- നാല് എണ്ണം

· കാശ്മീരി മുളക് പൊടി :- മൂന്നു സ്പൂണ്‍

· മഞ്ഞള്‍ പൊടി :- അര സ്പൂണ്‍

· മല്ലിപൊടി :- അര സ്പൂണ്‍

· ഗരം മസാല :- രണ്ടു സ്പൂണ്‍

· ജീരകം പൊടിച്ചത് :- കാല്‍ സ്പൂണ്‍

· ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :- രണ്ടു സ്പൂണ്‍

· പച്ച മുളക് :- നാലെണ്ണം

· സവാള :- ഒരെണ്ണം

· കശുവണ്ടി അരച്ചത് :- ഒരു സ്പൂണ്‍

· തക്കാളി :- ഒരെണ്ണം

· തൈര്‍ :- മൂന്നു സ്പൂണ്‍

· മല്ലിയില :- അല്പം

· എണ്ണ :- രണ്ടു സ്പൂണ്‍

· കടുക് :- ഒരു സ്പൂണ്‍

· ഉപ്പ് :- ആവശ്യത്തിനു

· വെള്ളം :- കാല്‍ കപ്പ്

തയാറാക്കുന്ന വിധം

· സവാള ചെറുതായി അരിഞ്ഞു മിക്സിയില്‍ ചെറുതായി അടിച്ച് പേസ്റ്റ് ഉണ്ടാക്കുക

· അല്പം മഞ്ഞള്‍ പൊടിയിട്ടു കോളിഫ്ലവര്‍ വേവിക്കുക

· ഉരുളക്കിഴങ്ങ് വേവിക്കുക (ഉടഞ്ഞു പോകരുത് )

· തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് ചെറിയ ക്യൂബുകള്‍ ആയി മുറിക്കുക

· തക്കാളി ചെറുതായി അരിയുക

· എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക

· പച്ച മുളക് ചെറുതായി ഇതില്‍ ചേര്‍ത്ത് വഴറ്റുക

· ഇതിലേയ്ക്‌ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്ക്കുക

· പച്ച മണം മാറുന്നത് വരെ വഴറ്റുക

· ഇതിലെക്ക് ഉള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക

· ഇതില്‍ മസാല പൊടികള്‍ (കാശ്മീരി മുളക് പൊടി ,മഞ്ഞള്‍ പൊടി ,മല്ലിപൊടി ,ഗരം ,ജീരകം പൊടിച്ചത്) ചേര്ക്കുക

· ഇനി വേവിച്ച് വച്ചിരിക്കുന്ന കോളി ഫ്ലവര്‍ , ഉരുളക്കിഴങ്ങ് ഇവ ചേര്‍ത്ത് ഉരുളക്കിഴങ്ങ് പൊടിയാത്ത രീതിയില്‍ ഇളക്കുക.

· കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക

· ഇതിലേയ്ക്‌ കശുവണ്ടി പേസ്റ്റ് ചേര്ക്കുക

· തിളച്ചു കുറുകി വെള്ളം നന്നായി വറ്റി തുടങ്ങുമ്പോഴേയ്ക്കും തക്കാളി ചേര്ക്കുക

· തക്കാളി ചേര്‍ത്ത് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങി തൈര് ചേര്ക്കുക

· മല്ലിയില മുകളില്‍ വിതറി വിളമ്പാം






Cookery Tips-Aalu gopi Masala

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget