2:31 AM

(0) Comments

Cookery Tips-Green peice Masala

kerala friend

ഗ്രീന് പീസ് മസാല

ഗ്രീന്‍ പീസ്‌ മസാല വളരെ എളുപ്പത്തില്‍ തയാറാക്കാം

ഗ്രീന്‍ പീസ്‌ :- അര കപ്പ്‌ ( പച്ചയാണ് ഏറ്റവും നല്ലത് . ഇനി അതില്ലെങ്കില്‍ ഉണങ്ങിയത് വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ച്ചെടുത്താലും മതി )
സവാള :- രണ്ടെണ്ണം :- കൊത്തിയരിഞ്ഞത്
തക്കാളി :- ഒന്ന് വലുത് :- ചെറുതായി അരിഞ്ഞത്
പച്ച മുളക് :- രണ്ടെണ്ണം :- നീളത്തില്‍ അരിഞ്ഞത്
ഗ്രാമ്പൂ ചതച്ചത് :- രണ്ടെണ്ണം
വെളുത്തുള്ളി ചതച്ചത് :- അഞ്ചു ചുള
ഇഞ്ചി അരിഞ്ഞത് :- ഒരു സ്പൂണ്‍
കറിവേപ്പില :- ഒരു തണ്ട്
മല്ലിപ്പൊടി :- രണ്ടു സ്പൂണ്‍
ഗരം മസാല :- ഒരു സ്പൂണ്‍
മുളക് പൊടി :- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
കടുക് :- ഒരു സ്പൂണ്‍
ഉപ്പു :- പാകത്തിന്
എണ്ണ :- രണ്ടു സ്പൂണ്‍

ഗ്രീന്‍ പീസ്‌ വേവിച്ചു വയ്ക്കുക .
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇനി ഇഞ്ചിയും വെളുത്തുള്ളിയും പച്ച മണം മാറും വരെ വഴറ്റുക.
ഇതില്‍ പച്ചമുളക് ചേര്‍ത്ത് ഇളക്കുക. ഇനി പൊടികള്‍ ഒന്ന് മൂപ്പിച്ച ശേഷം ഗ്രാമ്പൂവും ചേര്‍ക്കുക.
ഇനി സവാള ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.
ഇതിലേയ്ക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക.
ഇനി ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വയ്ക്കുക .
വെള്ളം നന്നായി വറ്റി മസാല കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക .






Cookery Tips-Green peice Masala

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget