10:25 AM

(0) Comments

Mango to prevent Cancer

kerala friend

Mango to prevent Cancer
കാന്‍സര്‍ ചെറുക്കാന്‍ മാമ്പഴം

പഴവര്‍ഗ്ഗങ്ങളെല്ലാം ആരോഗ്യം പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ പല പഴവര്‍ഗ്ഗങ്ങള്‍ക്കും പലരോഗങ്ങളെയും ചെറുക്കാനുള്ള കഴിവുമുണ്ട്. രോഗങ്ങളില്‍ നമ്മളേറെ ഭയപ്പെടുന്ന ഒന്നാണ് കാന്‍സര്‍. കാന്‍സര്‍ തടയാനുള്ള കഴിവ് ഏതെങ്കിലും ഒരു പഴവര്‍ഗത്തിനുണ്ടെന്ന് കേട്ടാല്‍ അത് സംഘടിപ്പിച്ച് കഴിയ്ക്കാന്‍ ശ്രമിക്കാത്തവര്‍ കുറവാണ്. ഇപ്പോഴിതാ നമ്മുടെ ഇഷ്ട ഫലമായ മാമ്പഴത്തിന് അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദവും വന്‍കുടലിനുണ്ടാകുന്ന രോഗങ്ങളും ചെറുക്കാന്‍ മാങ്ങ ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാങ്ങയുടെ കാമ്പിലടങ്ങിയ പോളിഫെനോള്‍ ആണ് അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് പുറമേ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ലുപിയോള്‍ പരിഹാരമുണ്ടാക്കുമെന്നാണ് ഗവേഷകരും ഡോക്ടര്‍മാരും പറയുന്നത്. മാങ്ങ മികച്ച ഒരു പഴമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാവുന്ന ഒന്നുകൂടിയാണിത്. എന്നാല്‍ മാങ്ങയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതലായി ആര്‍ക്കും അറിവില്ലെന്നതാണ് സത്യം. ഏറെക്കാലമായി കാന്‍സര്‍ കോശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ സൂസന്‍ ടാല്‍ക്കോട്ടാണ് മാങ്ങയുടെ ഈ ഔഷധഗുണത്തെക്കുറിച്ച് പറയുന്നത്. മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആളുകളും ആന്റി ഓക്‌സിഡന്റായ ഭക്ഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാങ്ങ പോലുള്ള പഴങ്ങള്‍ക്ക് പലരും സ്ഥാനം നല്‍കുന്നില്ല. ആന്റി ഓക്‌സിഡന്റിന്റെ കാര്യത്തില്‍ ബ്ലൂബെറി, അക്കായ്, മാതളം തുടങ്ങിയവയേ അപേക്ഷിച്ച് മാങ്ങ എത്രയോ മികച്ചതാണ്. യഥാര്‍ത്ഥത്തില്‍ മാങ്ങയിലെ ആന്റ് ഓക്‌സിഡന്റ് ശേഖരത്തെക്കുറിച്ച് ആരും ഓര്‍ക്കുന്നതേയില്ല അവര്‍ പറയുന്നു. ആന്റി ഓക്‌സൈഡിന്റെ കാര്യത്തില്‍ വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് മികച്ച പഴമാണ് മാങ്ങയെന്നും സൂസന്ന പറഞ്ഞു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ മാങ്ങയ്ക്ക് കഴിയുമെന്ന് ടെക്‌സാസ് അഗ്രിലൈഫ് റിസര്‍ച്ച് കേന്ദ്രത്തിലെ ഭക്ഷ്യ ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്‌നൌ ഐ ടി ആര്‍ സിയിലെ ഗവേഷകര്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിരുന്നു. അര്‍ബുദം ബാധിച്ച എലികളില്‍ മാങ്ങ പരീക്ഷിച്ചപ്പോള്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്. മാങ്ങ നല്‍കിയപ്പോള്‍ എലികളിലെ കാന്‍സര്‍ കോശങ്ങള്‍ക്കു ഗണ്യമായ കുറവുവാണ് അന്നുണ്ടായത്.





Health Tip: Mango to prevent Cancer

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget