10:21 AM

(0) Comments

Secrets of Taste of Food in Toddy Shop

kerala friend

Secrets of Taste of Food in Toddy Shop

കള്ളുഷാപ്പിലെ രുചിരഹസ്യം

കള്ളുഷാപ്പിലെ ഭക്ഷണത്തിന്റെ രുചിയെ പറ്റി കേട്ടിട്ടില്ലേ?. ഇതിന്റെ രഹസ്യമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?. രുചി അല്‍പ്പം കുറഞ്ഞാല്‍ മദ്യപന്മാരുടെ സ്വഭാവം മാറും. അവര്‍ ഭക്ഷണം തന്നെ വേണ്ടെന്നു വെച്ചുകളയും. അതുകൊണ്ട് അവര്‍ക്കുള്ള ഭക്ഷണം അമിതരുചിക്ക് പ്രാധാന്യം കൊടുത്താണ് പാകം ചെയ്യുന്നത്.

സത്യത്തില്‍ മദ്യപിക്കുന്നവര്‍ക്ക് സ്വാദ് തിരിച്ചറിയാനുള്ള കഴിവു കുറയും. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത്. മദ്യം കഴിക്കുന്ന സമയത്ത് നാവിനും ത്വക്കിനും ഉണ്ടാകുന്ന മരവിപ്പു മൂലവും പിന്നെ മദ്യപാനികളിലെ നാവിലെ രസമുകുളങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോഴും.

സാധാരണ രുചികളൊന്നും തിരിച്ചറിയാതെ വരുമ്പോള്‍ മദ്യപാനികള്‍ എരിവ്, പുളി തുടങ്ങിയവ അമിതമായി ഇഷ്ടപ്പെട്ടു തുടങ്ങും. അങ്ങനെ വരുമ്പോഴാണ് കള്ളുഷാപ്പിലെ കറികള്‍ എരിവും പുളിയുമുള്ളതായി തീരുന്നത്. എന്നാല്‍ ഇത്തരം ആഹാരപദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗം അള്‍സറിനും ആമാശയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും.

സ്ഥിരം മദ്യപാനികള്‍ മദ്യത്തിലെ വിഷാംശം ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതും ആഹാരത്തിന്റെ രുചി മനസ്സിലാക്കുന്നതില്‍ തടസ്സമാവും.പതിവായി മദ്യപിക്കുന്നവരില്‍ ശരീരത്തിലെ വിറ്റാമിനുകളുടെ അളവു കുറയുന്നതു മറ്റൊരു പ്രശ്‌നമാണ്. ഇത് ആന്തരികാവയവങ്ങളുടെ സ്തരത്തിന് തകരാറുണ്ടാക്കുകയും രക്തസ്രാവത്തിനിടയാക്കുകയും ചെയ്യും. മദ്യപാനികള്‍ ഛര്‍ദ്ദിക്കുമ്പോള്‍ രക്തം വരുന്നത് ഇക്കാരണം കൊണ്ടു കൂടിയാണ് .

വിറ്റാമിനുകളുടെ അഭാവം കൊണ്ട് അന്നനാളത്തിലെ സ്തരത്തിനു തകരാറുണ്ടായാല്‍ അതും രുചിയെ ബാധിക്കും. ആമാശയത്തിലെ പിത്തരസം അന്നനാളം വഴി വായിലെത്തി കയ്പ് അനുഭവപ്പെടും. രുചിയുള്ള ഭക്ഷണമറിയാന്‍ മദ്യം ഒഴിവാക്കുകയാണ് ഏറ്റവും നല്ല ബുദ്ധി.




Secrets of Taste of Food in Toddy Shop

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget